Kerala
Discrimination faced by Muslim women will end if single civil code is implemented: Vellappally Natesan
Kerala

ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാകും: വെള്ളാപ്പള്ളി നടേശന്‍

Web Desk
|
3 July 2023 7:00 AM GMT

മുസ്‌ലിം - കൃസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

തിരുവനന്തപുരം: ഏക സിവിൽകോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് ഏക സിവിൽകോഡിനെതിരെ രംഗത്തുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിയമം നടപ്പിലാക്കിയാൽ മുസ്‌ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്‌ലിം - കൃസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ഏക സിവിൽകോഡ് വിഷയത്തിൽ സിപിഎമ്മിന്റെത് ആത്മാർഥതയില്ലാത്ത നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 'സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സി.പി.എം പിൻവലിക്കണം. മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്. ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോൾ സിവിൽ കോഡ് ആവശ്യം ഇല്ലന്ന് തന്നെയാണ് കോൺഗ്രസിന്റെ നിലപാട്. വി.ഡി സതീശൻ പറഞ്ഞു

Similar Posts