Kerala
SIO Kerala State President Muhammad Saeed TK, Muhammad Saeed TK, SIO calls for countering anti-Muslim sectarian-liberal-secular racism on surgical hood issue, SIO on surgical hood controversy
Kerala

വിദ്യാഭ്യാസ വിവേചനം തുടരുന്നത് മലബാറിനോടുള്ള വംശീയ മനോഭാവം മൂലം-എസ്.ഐ.ഒ

Web Desk
|
2 Jun 2023 1:53 PM GMT

'ഐക്യകേരളം രൂപപ്പെട്ടതുമുതൽ മലബാറിനോട് അനീതി തുടരുന്നുണ്ട്. മാറിമാറി വന്ന ഭരണകൂടങ്ങൾ ഈ കൊടും അനീതിയെ അഭിമുഖീകരിക്കാൻ തയാറാവാതിരിക്കുന്നത് മലബാറിനോടുള്ള വംശീയബോധം കാരണമാണ്.'

കോഴിക്കോട്: പതിറ്റാണ്ടുകളായി മലബാർ മേഖല അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനം മലബാറിനോടുള്ള വംശീയ മനോഭാവത്തിൽനിന്ന് രൂപപ്പെടുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. എസ്.ഐ.ഓവിന്റെ 'പുസ്തകപ്പച്ച' പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യകേരളം രൂപപ്പെട്ടതുമുതൽ മലബാറിനോട് ഈ അനീതി തുടരുന്നുണ്ട്. മാറിമാറി വന്ന ഭരണകൂടങ്ങൾ ഈ കൊടും അനീതിയെ അഭിമുഖീകരിക്കാൻ തയാറാവാതിരിക്കുന്നത് മലബാറിനോടുള്ള വംശീയബോധം കാരണമാണ്. നിലവിൽ മലബാറിൽ ഉപരിപഠനത്തിന് അർഹത നേടിയ 56,052 വിദ്യാർഥികൾക്ക് പൊതുമേഖലയിൽ ഉപരിപഠനം സാധ്യമല്ലെന്ന കണക്കുകൾ എസ്.ഐ.ഒ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും സാമൂഹിക സന്നദ്ധ സംഘടനകളും തെളിവുകൾ സഹിതം പുറത്തുവിട്ടിട്ടും വിദ്യാഭ്യാസ മന്ത്രിയും ഇടത് സംഘടനകളും കള്ളക്കണക്കുകൾ പ്രചരിപ്പിക്കുന്നതും ഈ കൊടും അനീതി പുറത്തുകൊണ്ടുവരുന്ന വി. കാർത്തികേയൻ റിപ്പോർട്ട് മൂടിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല-മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപ്പെട്ടു

കണക്കുകൾ നിരത്തി മലബാറിലെ വിദ്യാർത്ഥികളുടെ നീതിക്കുവേണ്ടി സംസാരിക്കുന്നവരെ മന്ത്രി 'നിക്ഷിപ്ത താൽപര്യക്കാരാ'ക്കുന്നത് ഈ വംശീയ മനോഭാവം പേറുന്നതിനാലാണ്. ഈ കൊടും അനീതിക്കും അതിന്റെ മൂലകാരണമായ വംശീയബോധത്തിനും എതിരായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. വിദ്യാർത്ഥി സമൂഹം ഇനിയും ഈ അനീതി സഹിക്കുമെന്ന് അധികാരികൾ കരുതേണ്ടതില്ലെന്നും സഈദ് ടി.കെ കൂട്ടിച്ചേർത്തു.

Summary: 'The discrimination experienced by the Malabar in the educational department for decades is formed from the racist attitude towards the region'; Says SIO Kerala State President Muhammad Saeed TK

Similar Posts