Kerala
Discussion on withdraw dry day in Kerala
Kerala

'ഒന്നാം തീയതിയും മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാനം'; സംസ്ഥാനത്ത് ഡ്രൈ ഡേ മാറ്റാൻ നിർദേശം

Web Desk
|
22 May 2024 6:36 AM GMT

ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോ​ഗത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് നിർദേശമുയർന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശിപാർശ. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം. എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാന വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മദ്യനയം രൂപീകരിക്കുമ്പോഴും സമാനമായ ചർച്ചകൾ നടന്നിരുന്നു. അവസാനം ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിന് ലഭിക്കേണ്ട എക്‌സിബിഷൻ അടക്കമുള്ള പരിപാടികൾ ഡ്രൈ ഡേ മൂലം ഒഴിവായിപ്പോകുന്നുണ്ട്. അത്തരം കൂടുതൽ പരിപാടികൾ എത്താൻ ഡ്രൈ ഡേ ഒഴിവാക്കുന്നത് സഹായിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

Related Tags :
Similar Posts