Kerala
DK Murali MLAs son Marriage news,
Kerala

ആർഭാടവും ചടങ്ങുകളും ഒഴിവാക്കി, അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണം നൽകി; മാതൃകയായി ഡി.കെ മുരളി എം.എൽ.എയുടെ മകന്റെ വിവാഹം

Web Desk
|
12 April 2023 10:36 AM GMT

സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം

തിരുവനന്തപുരം: ആർഭാടങ്ങൾ ഒഴിവാക്കി തീർത്തും ലളിതമായ മാതൃകയിൽ ഡി.കെ മുരളി എംഎൽഎയുടെ മകൻ ബാലമുരളി വിവാഹിതനായി. കിളിമാനൂർ സ്വദേശി അനുപമ പ്രകാശാണ് വധു. വിവാഹത്തിന് അനുബന്ധിച്ച് ചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല.സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള ആറ് അഗതി മന്ദിരങ്ങളിലേക് ഉച്ചഭക്ഷണത്തിനുള്ള തുക സംഭാവന ചെയ്തു.ഇ.കെ നായനാർ ട്രസ്റ്റിനും സഹായധനം നൽകി. വാമനപുരം എം.എൽ.എയാണ് ഡി.കെ മുരളി.

നേരത്തെ മകന്റെ വിവാഹക്കാര്യം അറിയിച്ച് ഡി.കെ.മുരളി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് നിരവധി പേർ പങ്കുവെച്ചിരുന്നു.

കുറിപ്പ് വായിക്കാം.

ബഹുമാന്യരേ, പ്രിയപ്പെട്ടവരേ, ഒരു അറിയിപ്പിനാണ് ഈ കുറിപ്പ്.

ഞങ്ങളുടെ മകൻ ബാലമുരളി വിവാഹിതനാകുന്നു. കിളിമാനൂർ, പോങ്ങനാട്, മുളയ്ക്കലത്തുകാവ്, ചന്ദ്രവിലാസത്തിൽ ശ്രീ. പ്രകാശിന്റെയും ശ്രീമതി. അനിതയുടെയും മകൾ അനുപമ പ്രകാശാണ് വധു. 2023 ഏപ്രിൽ 12ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുന്നു. വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ മാത്രം ഒത്തുചേരുന്ന ഒരു ചെറിയ സദസ്സിന്റെ സാന്നിധ്യത്തിൽ സബ് രജിസ്ട്രാറുടെ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്യുന്നു. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനും സഹായധനം നൽകി.

ഞങ്ങളുമായി ഹൃദയഐക്യമുള്ളവർ, സഖാക്കൾ, വിവിധ പ്രസ്ഥാനങ്ങളിലെ പരിചിതരായ ബഹുമാന്യ നേതാക്കൾ, സ്നേഹിതർ, അഭ്യുദയകാംക്ഷികൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, എന്നീ ശ്രേണിയിൽ ഒട്ടേറെപ്പേരെ നേരിൽ കണ്ട് പറയേണ്ടതുണ്ടെങ്കിലും വിവാഹത്തിന് മുമ്പോ ശേഷമോ ചടങ്ങുകളും സൽക്കാരങ്ങളും സംഘടിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാവരും ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. എല്ലാവരുടെയും ആശീർവാദവും, പിന്തുണയും ഇക്കാര്യത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം ഡി.കെ. മുരളി &ആർ.മായ


Related Tags :
Similar Posts