Kerala
വാക്‌സിന്‍ ചലഞ്ചുമായി   എസ്.വൈ.എസ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും
Kerala

വാക്‌സിന്‍ ചലഞ്ചുമായി എസ്.വൈ.എസ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും

Web Desk
|
28 April 2021 2:35 PM GMT

ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും എസ്.വൈ.എസ് സ്വാഗതം ചെയ്തു

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്‌സിന്‍ ചലഞ്ചുമായി എസ്.വൈ.എസ് രംഗത്ത്. എസ്.വൈ.എസിന്‍റെ മുഴുവന്‍ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ ഇന്നും നാളെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കും. കോവിഡിന്‍റെ രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍ക്കാരിന് സര്‍വ പിന്തുണയും നല്‍കേണ്ട നിര്‍ണായക സന്ദര്‍ഭമാണിതെന്ന് എസ്.വൈ.എസ് ചൂണ്ടിക്കാട്ടി. ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും എസ്.വൈ.എസ് സ്വാഗതം ചെയ്തു.1300 കോടി രൂപ ഇതിനുവേണ്ടി ചിലവ് വരുമെന്നും കേരളീയര്‍ ഒന്നിച്ചു നിന്നാല്‍ ഈ പ്രതിസന്ധിഘട്ടം സര്‍ക്കാരിന് അതിജീവിക്കാന്‍ കഴിയുമെന്ന് എസ്.വൈ.എസ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

എസ് .വൈ.എസ് വാക്‌സിന്‍ ചലഞ്ചിന്‍റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സി.എം.ഡി.ആര്‍ എഫിലേക്ക് സംഭാവന നല്‍കി നിര്‍വഹിച്ചു. പ്രാണവായുവിന് വേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ കോവിഡ് വാക്‌സിന്‍റെ വില നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് ലജ്ജാകരമാണെന്നും കോടതികളുടെ നിര്‍ണായക ഇടപെടലുകളാണ് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഡോ.എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എ മുഹമ്മദ് പറവൂര്‍ തുടങ്ങിയവർ പങ്കെടുത്തു.

Related Tags :
Similar Posts