Kerala
co-operative banks, MM Mani, karuvannur, latest malayalam news, എം.എം.മണി. കോപ്പറേറ്റിവ് ബാങ്ക്, കരുവന്നൂർ, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

'എവിടെയെങ്കിലും ചില വീഴ്ചകൾ വന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതരുത്'; എം.എം.മണി

Web Desk
|
8 Nov 2023 9:29 AM GMT

ഇ.ഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും എം.എം.മണി പറഞ്ഞു.

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിൽ ഇ.ഡി അന്വേഷണത്തെ വിമർശിച്ചും കരുവന്നൂരിനെ ന്യായീകരിച്ചും എം.എം.മണി എം.എൽ.എ. മനുഷ്യസഹജമായ വീഴ്ചകൾ സംഭവിക്കുമെന്നും അതിനെ നേരിടുകയാണ് സഹകാരികൾ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.


എവിടെയെങ്കിലും ചില വീഴ്ചകൾ വന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതരുത്. ഇ.ഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ഇ.ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനെ ചെറുക്കണമെന്നും എം.എം. മണി പറഞ്ഞു.


Similar Posts