'വിമർശനം കാര്യമാക്കുന്നില്ല, പാർട്ടി പറഞ്ഞാൽ ഇനിയും മത്സരിക്കും': സി.കൃഷ്ണകുമാർ
|''കോൺഗ്രസും സിപിഎമ്മും പാലക്കാട്ടെ നഗരസഭ ഭരണത്തിനെതിരെ വ്യാജപ്രചാരണം നടത്തി''
പാലക്കാട്: നഗരസഭയിലെ അടിസ്ഥാന വോട്ടുകളിൽ കുറവ് വന്നില്ലെങ്കിലും പ്രതീക്ഷിച്ച നിഷ്പക്ഷ വോട്ടുകൾ ലഭിച്ചില്ലെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ.
കോൺഗ്രസും സിപിഎമ്മും നഗരസഭ ഭരണത്തിനെതിരെ വ്യാജപ്രചാരണം നടത്തി. തുടർച്ചയായി മത്സരിക്കുന്നു എന്ന വിമർശനം കാര്യമാക്കുന്നില്ലെന്നും പാർട്ടി പറഞ്ഞാൽ ഇനിയും മത്സരിക്കുമെന്നും കൃഷ്ണകുമാർ മീഡിയവണിനോട് പറഞ്ഞു.
''പാർട്ടി പറഞ്ഞാൽ എന്തും ചെയ്യും. വീട്ടിലിരിക്കാൻ പറഞ്ഞാൽ വീട്ടിലിരിക്കും. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. ഞങ്ങളുടെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ പാലക്കാട് മുൻസിപ്പൽ തെരഞ്ഞെടുപ്പ് തൊട്ട് ലോക്‌സഭ വരെ മത്സരിച്ചിട്ടുണ്ട്. പതിനാറ് തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. പതിനാറാമത്തെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം നേമത്ത് വിജയിക്കുന്നത്''- സി.കൃഷ്ണകുമാർ പറഞ്ഞു.
'ജയിക്കാനായി ശ്രമം നടത്തി. പാലക്കാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിനു കഴിഞ്ഞില്ല. ഞങ്ങളുടെ അടിസ്ഥാന വോട്ടുകളിൽ ഒരു കുറവും വന്നിട്ടില്ല. സിപിഎമ്മിനാണ് അടിസ്ഥാന വോട്ടുകൾ നഷ്ടമായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Watch Video Report