Kerala
calicut vc
Kerala

കാലിക്കറ്റ് വി.സിയായി ഡോ.പി.രവീന്ദ്രന് താൽകാലിക ചുമതല; സർക്കാർ പട്ടിക പരിഗണിക്കാതെ ഗവർണർ

Web Desk
|
12 July 2024 1:29 PM GMT

ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ പാനൽ അവഗണിച്ചാണ് ഗവർണറുടെ നടപടി

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ പാനൽ അവഗണിച്ച് കാലിക്കറ്റ് സർവകലാശാല വിസിയെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ.പി.രവീന്ദ്രൻ താൽക്കാലിക വിസിയായി ചുമതലപ്പെടുത്തി ചാൻസിലർ ഉത്തരവിറക്കി. ഡോ.എം.കെ. ജയരാജ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

സർവകലാശാല വി.സി നിയമനങ്ങളിൽ മന്ത്രിയുടെയോ സർക്കാരിന്റെയോ ഇടപെടൽ പാടില്ല എന്ന സുപ്രിംകോടതി വിധി പരിഗണിച്ചാണ് ഗവർണറുടെ തീരുമാനം. നിലനിൽക്കുന്നതിനാൽ സർക്കാറിന്റെ പട്ടിക പരിഗണിച്ചില്ലെന്നാണ് വിവരം. നിലവിൽ കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറും,മുൻ സയൻസ് ഡീനുമാണ് ഡോ. പി രവീന്ദ്രൻ.

കാലിക്കറ്റ് സർവ്വകലാശാല ഫിസിക്സ് പ്രൊഫസർ ഡോ: പ്രബ്ദുമ്നൻ,കേരള സർവകലാശാല ഹിന്ദി പ്രൊഫസർ ഡോ: ജയചന്ദ്രൻ, ഇംഗ്ലീഷ് പ്രൊഫസർ ഡോ: മീനാപ്പിള്ള എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയ പാനലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് സമർപ്പിച്ചത്.

Similar Posts