വിജിയെ പിന്തുണച്ച് സിൻഡിക്കേറ്റ്; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനെതിരെ നിയമനടപടിക്ക് അനുമതി
|തനിക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നടത്തുന്നു എന്നുകാണിച്ചാണ് നിയമനടപടിക്കായി ഡോ.വിജി സിന്‍ഡിക്കേറ്റിനോടു അനുമതി തേടിയത്
ബയോകെമിസ്ട്രി അധ്യാപികയും മുൻ എംപി പി.കെ.ബിജുവിന്‍റെ ഭാര്യയുമായ ഡോ.വിജിക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നൽകി. ബയോകെമിസ്ട്രി അസിസ്റ്റന്‍റ് പ്രഫസറായുള്ള നിയമനവും ഗവേഷണ പ്രബന്ധങ്ങളും സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളില്‍ നിയമ നടപടി സ്വീകരിക്കാന്‍ ഡോ.വിജി വൈസ് ചാൻസിലർക്ക് അപേക്ഷ നല്‍കിയിരുന്നു. അതേസമയം ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ തട്ടിപ്പു നടന്നതായി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് തനിക്കു പറ്റിയ വീഴ്ച സമ്മതിച്ച് ഡോ.വിജി സമര്‍പ്പിച്ച രേഖകള്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മറ്റി് പുറത്തുവിട്ടിരുന്നു
തനിക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നടത്തുന്നു എന്നുകാണിച്ചാണ് നിയമനടപടിക്കായി ഡോ.വിജി സിന്‍ഡിക്കേറ്റിനോടു അനുമതി തേടിയത്. വൈസ് ചാന്‍സിലര്‍ക്കു നല്‍കിയ അപേക്ഷ പരിഗണിച്ച സിന്‍ഡിക്കേറ്റ് അനുമതിയും നല്‍കി. അതിനിടെയാണ് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞതായുള്ള അവകാശ വാദവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി രംഗത്തു വന്നത്. ഡാറ്റാ തട്ടിപ്പു നടന്നുവെന്ന ആരോപണം ശരിവക്കുന്നതാണ് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഫാര്‍മക്കോളജി പ്രസാധകര്‍ക്ക് പി.കെ. ബിജുവിന്‍റെ ഭാര്യ നല്‍കിയ തിരുത്തല്‍ രേഖകളെന്നാണ് ഇവരുടെ വാദം. ക്ഷമാപണം നടത്തിക്കൊണ്ട് ഡോ.വിജി സമര്‍പ്പിച്ച തിരുത്തല്‍ രേഖകളും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മറ്റി പുറത്തുവിട്ടു. നേരത്തെ വിജിയുടെ നിയമനത്തെ ചോദ്യം ചെയ്തു സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണ0ര്‍ക്കു പരാതി നല്‍കിയിരുന്നു