'ഡ്രൈവർ ബ്രേക്കിട്ടിട്ടില്ല,നിയന്ത്രണം തെറ്റിയത് ടൂറിസ്റ്റ് ബസ് ഇടിച്ച്'; കെ.എസ്.ആർ.ടി.സി
|പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർ കൈമാറി
പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഡ്രൈവർക്ക് പിഴവില്ലെന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ ബ്രേക്കിട്ടിട്ടില്ലെന്നും ടൂറിസ്റ്റ് ബസ് ഇടിച്ചാണ് ബസിന്റെ നിയന്ത്രണം നിയന്ത്രണം തെറ്റിയതെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർ കൈമാറിയിട്ടുണ്ട്.
അതേസമയം, വടക്കഞ്ചേരി അപകടത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മമെന്റ് ആർടിഒ ഇന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് അന്തിമ റിപ്പോർട്ട് നൽകും. ശരാശരി 84 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസിന്റെ യാത്രെന്നും അപകടം നടക്കുമ്പോൾ ബസിന് 97 കിലോമീറ്റർ വേഗതയുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ബസ് ഡ്രൈവറെയും ഉടമയെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
വടക്കഞ്ചേരിയിൽ വിദ്യാർഥികളുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുവിദ്യാർഥികളും ഒരു അധ്യാപകനുമടക്കം ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ മൂന്നുപേർ കെ.എസ്.ആർ.ടി.സി യാത്രക്കാരായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെയും ഉടമയെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ബസ് ഡ്രൈവർ ജോമോനെയും ബസ് ഉടമ അരുണിനെയും റിമാൻഡ് ചെയ്തത്. ,ജോമോനെ ആശുപത്രിയിൽ നിന്നും രക്ഷപെടാൻ സഹായിച്ചവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.