Kerala
Kerala
നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞോ?
|4 March 2024 5:57 AM GMT
20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്.
എംവിഡിയുടെ കുറിപ്പ്
ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി. 2019 സെപ്തംബര്‍ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.
ഹെവി ലൈസൻസ് (Trans) - 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
- 2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും
- 30 വയസിനുള്ളിൽ എടുത്താൽ - 40 വയസു വരെ കാലാവധി .
- 30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.
- 50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ.
- 55 വയസിനു മുകളിൽ 5 വർഷം വീതം.
- ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
- പിന്നീട് ഓരോ 5 വർഷവും പുതുക്കണം.
- ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം
എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?