Kerala
കോവിഡ്; കാസർഗോഡ് ജില്ലയില്‍ ഡ്രൈവിങ് ടെസ്റ്റ് നിർത്തിവച്ചു
Kerala

കോവിഡ്; കാസർഗോഡ് ജില്ലയില്‍ ഡ്രൈവിങ് ടെസ്റ്റ് നിർത്തിവച്ചു

Web Desk
|
22 April 2021 1:43 PM GMT

ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി 14 ദിവസത്തേക്ക് ഡ്രൈ

വിങ് ടെസ്റ്റ് നിർത്തിവച്ചു. വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ പള്ളിക്കര ബീച്ച് അടച്ചിടാൻ തീരുമാനിച്ചു. ബേക്കൽ കോട്ട നേരത്തെ തന്നെ അടച്ചിരുന്നു. കൂടാതെ 24 മുതൽ കാസർഗോഡ് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ജില്ലയിലെ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ കോവിഡിനെ നേരിടാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ഓരോ പി.എച്ച്.സികളിലും 25 രോഗികളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക സംവിധാനമൊരുക്കാൻ തീരുമാനമായി.

വീടുകളിൽ ചികിത്സയിൽ കഴിയാൻ സാധിക്കാത്ത കോവിഡ് രോഗികളെയാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ധാരണ. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും.

Similar Posts