Kerala
കോടതിയിലേക്ക് കൊണ്ടുവരവേ മയക്കുമരുന്ന് കേസ് പ്രതി രക്ഷപ്പെട്ടു
Kerala

കോടതിയിലേക്ക് കൊണ്ടുവരവേ മയക്കുമരുന്ന് കേസ് പ്രതി രക്ഷപ്പെട്ടു

Web Desk
|
13 July 2022 3:07 PM GMT

വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു

കാസർകോട്: കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് കബീറാ (26)ണ് കാസർകോട് കോടതിക്ക് സമുഛയത്തിന് മുന്നിലെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസർകോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസിൽ ഹാജരാക്കാൻ കണ്ണൂരിൽ നിന്ന് പൊലീസുകാരുടെ അകമ്പടിയോടെയാണ് കോടതിയിൽ എത്തിച്ചത്.

വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കി. രക്ഷപ്പെടാൻ സഹായിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഹമ്മദ് കബീറിനെതിരെ ബദിയടുക്ക, വിദ്യാനഗർ, കാസർകോട് പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും മയക്കുമരുന്ന് കേസുണ്ട്.

Similar Posts