'വിദ്യാർഥികളിലെ ലഹരി ഉപയോഗം: ഒരു സാമൂഹിക ഇടപെടൽ പഠനം'; പ്രബന്ധം സമർപ്പിച്ച് ഗവേഷക വിദ്യാർഥി.
|ചേന്നമംഗല്ലൂർ സ്വദേശിയും വിമല കോളേജിലെ ഗവേഷക വിദ്യാർഥിയുമായ ജിഹാദ് യാസിറാണ് പ്രബന്ധം സമർപ്പിച്ചത്.
കോഴിക്കോട് :ലോക ലഹരി വിരുദ്ധ ദിനത്തിൽ "നഗരങ്ങളിലെ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ലഹരി ഉപയോഗം ഒരു സാമൂഹിക ഇടപെടൽ പഠനം" എന്ന വിഷയത്തിലെ ഗവേഷണ പ്രബന്ധം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച് ഗവേഷക വിദ്യാർത്ഥി. ചേന്നമംഗല്ലൂർ സ്വദേശിയും വിമല കോളേജിലെ ഗവേഷക വിദ്യാർഥിയുമായ ജിഹാദ് യാസിറാണ് പ്രബന്ധം സമർപ്പിച്ചത്.
നഗരങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കി, ലഹരി ഉപയോഗം തടയുന്നതിനായി അധ്യാപകന്മാർക്കും പ്രാഥമിക ആരോഗ്യ പ്രവർത്തകരായ കൗൺസിലർമാർ , നഴ്സുമാർ, ഡോക്ടർമാർ തുടങ്ങിയവർക്കും ഇടപെടൽ നടത്താനുള്ള സ്കെയിലും അവർ ചെയ്യേണ്ട ഇൻറർവേഷൻ മോഡലും ഇമ്പ്ലിമെന്റ് ചെയ്‌ത് അതിൻറെ ഫലപ്രാപ്തി കൂടി വിശകലനം ചെയ്യുന്നതാണ് ഗവേഷണ പ്രബന്ധം.
കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡോക്ടർ അംബേദ്കർ ഇന്റർനാഷണൽ സെൻറർ ന്യൂഡൽഹിയുടെ കീഴിലുള്ള ഡോക്ടർ അംബേദ്കർ ഡോക്ടർ ഫെല്ലോഷിപ്പ് നേടിയ ഗവേഷക വിദ്യാർഥിയാണ് ജിഹാദ് യാസിർ. നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കുകയും ലഹരിയുമായി ബന്ധപ്പെട്ട ഇൻറർനാഷണൽ ഫോറങ്ങളിലെ മെമ്പറുമാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ വിമല കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ മിനിമോൾ കെയുടെ ഗൈഡൻസിലാണ് പ്രബന്ധം പൂർത്തിയാക്കിയത്. നിർവാൻ യൂണിവേഴ്സിറ്റി ജയ്പൂരിലെ ഗവേഷണ വിദ്യാർത്ഥിയായ നിമിഷയാണ് ഭാര്യ. ഇഷാൻ യാസിർ, ഇഷാൽ യാസിർ എന്നിവർ മക്കളാണ്. ചേന്നാം കുന്നത്ത് യാസിർ റുഖിയ ദമ്പതികളുടെ മകനാണ്.