![Dubai KMCC organized Cherkalam Abdullah Smriti Sangamam Dubai KMCC organized Cherkalam Abdullah Smriti Sangamam](https://www.mediaoneonline.com/h-upload/2023/07/30/1381549-cherkalam-abdullah.webp)
ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ചെർക്കളം അബ്ദുല്ല സ്മൃതി സംഗമം സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
കാസർകോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും പ്രമുഖ സിനിമാ നടനുമായ സിബി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അബുഹയിൽ ചെർക്കളം അബ്ദുല്ല സ്മൃതി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് എം.സി ഹുസൈനാർ ഹാജി എടച്ചകൈ ഉദ്ഘാടനം ചെയ്തു. ചെർക്കള അബ്ദുല്ല തന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥന പ്രവർത്തക സമിതി അംഗം റഷീദ് വെങ്ങളം അനുസ്മരണ പ്രഭാഷണം നടത്തി. കാസർകോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും പ്രമുഖ സിനിമാ നടനുമായ സിബി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഭാരവാഹികളായ സി എച്ച് നൂറുദ്ദീൻ, യൂസുഫ് മുക്കൂട്, ഇ.ബി അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം റഷീദ് വെങ്ങളത്തിനെയും സിബി തോമസിനെയും ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയും ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിയും ഷാൾ അണിയിച്ചു ആദരിച്ചു. എ.ജി.എ റഹ്മാൻ ഖിറാഅത്തും ഹനീഫ് ടി.ആർ നന്ദിയും പറഞ്ഞു.