ദുർഗാവാഹിനി ആയുധ പരിശീലന കേസ്: ഡെമ്മി വാൾ നിർമ്മിച്ച് പെയിന്റ് ചെയ്ത് ഉണങ്ങാനുള്ള സമയം പൊലീസ് അനുവദിച്ചതായി എസ്.ഡി.പി.ഐ
|ഇടതുമുന്നണി സർക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ 1000 ജനസദസ്സുകൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: ഇടതുമുന്നണി സർക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ 1000 ജനസദസ്സുകൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ. ഈ മാസം 15 മുതൽ 30 വരെയാണ് ജനസദസ്സുകൾ സംഘടിപ്പിക്കുക. പൊലീസ് നടപടി ചിലർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും എസ്.ഡി.പി.ഐ നേതാക്കൾ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നെയ്യാറ്റിൻകരയിലെ ദുർഗാവാഹിനി ആയുധപരിശീലന കേസ് പൊലീസ് തന്നെ അട്ടിമറിച്ചതായും ഡെമ്മി വാൾ നിർമ്മിച്ച് പെയിന്റ് ചെയ്ത് ഉണങ്ങാനുള്ള സമയം പൊലീസ് തന്നെ അനുവദിച്ചതായും എസ്.ഡി.പി.ഐ ആരാേപിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കില്‍ രാജി വെയ്ക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
Durgavahini weapons training case: SDPI alleges police allowed to make demi swords and paint it