Kerala
വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്‌.ഐ  നേതാവിനെ പുറത്താക്കി പത്തനംതിട്ട മൗണ്ട് സിയോൺ കോളജ്‌

മൗണ്ട് സിയോൺ ലോ കോളേജിൽ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Kerala

വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്‌.ഐ നേതാവിനെ പുറത്താക്കി പത്തനംതിട്ട മൗണ്ട് സിയോൺ കോളജ്‌

Web Desk
|
28 Feb 2024 11:07 AM GMT

പ്രതിഷേധം ശക്തമായതോടെ ഡി.വൈ.എഫ്.ഐ നേതാവായ ജയ്സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിൽ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്സണെ കോളജിൽ നിന്ന് പുറത്താക്കി. പ്രിൻസിപ്പൽ ഇൻ ചാർജിന്റേതാണ് നടപടി.

സുപ്രീംകോടതി മുൻ‌കൂർ ജാമ്യം തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പോലീസിനെതിരെ സമരം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്‌ അറിയിച്ചിരുന്നു. വിദ്യാർത്ഥിനിയെ മ‍ർദ്ദിച്ച കേസിൽ പ്രതിയായിട്ടും ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ മാനേജ്മെന്‍റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.

പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്സണെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ജയ്സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു.

Watch Video Report


Similar Posts