നാളെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക ചക്രസ്തംഭന സമരം
|എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വൈകിട്ട് നാല് മുതല്‍ നാല് പത്ത് വരെ പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള സമരമാണ് സംഘടിപ്പിക്കുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തില്‍ പ്രതിഷേധിച്ച് നടത്തിവരുന്ന റിലേ സത്യഗ്രഹത്തിന് സമാപനം കുറിച്ച് നാളെ ചത്രസ്തംഭന സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. പ്രധാന സമരകേന്ദ്രമായ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എറണാകുളത്തും പ്രസിഡന്റ് എസ്. സതീഷ് തിരുവനന്തപുരത്തും എസ്.കെ സജീഷ് കണ്ണൂരിലും സമരപരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പത്തനംതിട്ടയിലും വി.കെ സനോജ് കാസര്‍കോടും എം. വിജിന് എം.എല്‍.എ പയ്യന്നൂരിലും ഗ്രീഷ്മ അജയഘോഷ് തൃശ്ശൂരിലും ചിന്ത ജെറോം കൊല്ലത്തും സമരത്തില്‍ പങ്കെടുക്കും.
എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വൈകിട്ട് നാല് മുതല്‍ നാല് പത്ത് വരെ പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള സമരമാണ് സംഘടിപ്പിക്കുന്നത്. ചക്രസ്തംഭന സമരത്തിന്റെ പ്രചാരണാര്‍ഥം സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച്ച വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.