Kerala
അധികാരികളേ മൂഢൻമാരേ... റോഡിലെ കുഴിയടക്കാത്തതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
Kerala

അധികാരികളേ മൂഢൻമാരേ... റോഡിലെ കുഴിയടക്കാത്തതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Web Desk
|
10 Aug 2022 1:51 PM GMT

കഴക്കൂട്ടത്ത് ആറ്റിൻകുഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിഎച്ച്എസിയിലേക്ക് പോകുന്ന റോഡിലെ കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

തിരുവനന്തപുരം: റോഡിലെ കുഴിയടക്കാത്തതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും രംഗത്ത്. കഴക്കൂട്ടത്ത് ആറ്റിൻകുഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിഎച്ച്എസിയിലേക്ക് പോകുന്ന റോഡിലെ കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

റോഡിലെ കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് ഭരണപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ തന്നെ പൊതുമരാമത്ത് വകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന വകുപ്പിനെതിരെ ഡിവൈഎഫ്‌ഐ തന്നെ രംഗത്ത് വന്നത് ഭരണപക്ഷത്തിന് വലിയ തിരിച്ചടിയാണ്.

ദേശീയപാതയിലെ കുഴിയടക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ കഴിഞ്ഞ ദിവസം കൊമ്പുകോർത്തിരുന്നു. ദേശീയപാതാ അതോറിറ്റിയെ വിമർശിക്കാതെ പ്രതിപക്ഷനേതാവ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നത് കോൺഗ്രസിന് ബിജെപി സർക്കാറിനെ വിമർശിക്കാൻ മടിയുള്ളതുകൊണ്ടാണെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

Similar Posts