Kerala
കൊല്ലം ടോള്‍ പ്ലാസയില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
Kerala

കൊല്ലം ടോള്‍ പ്ലാസയില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Web Desk
|
1 Jun 2021 2:34 AM GMT

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്

കൊല്ലം ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡി. വൈ.എഫ്.ഐയുടെ പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ ടോള്‍ പിരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ കമ്പനി അധികൃതര്‍. തേങ്ങയുടച്ച് ടോള്‍ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശിയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് കമ്പനി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ടോൾ പിരിവിനു അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം തന്നെ നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് പിരിവ് നീട്ടിവെയ്ക്കുകയായിരുന്നു.

Similar Posts