Kerala
ആശ്രമം കേന്ദ്രീകരിച്ച് അനാശ്യാസ്യമെന്ന് ഡി.വൈ.എഫ്.ഐ: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Kerala

ആശ്രമം കേന്ദ്രീകരിച്ച് അനാശ്യാസ്യമെന്ന് ഡി.വൈ.എഫ്.ഐ: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Web Desk
|
8 Sep 2021 3:18 AM GMT

അദ്വൈതാശ്രമത്തോട് ചേർന്ന കളരി സംഘത്തിൽ 14കാരി പീഡനത്തിന് ഇരയായ കേസിൽ കളരി ഗുരുക്കൾ റിമാന്‍റിലാണ്

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. കളരി അഭ്യസിക്കാനെത്തിയ മറ്റ് കുട്ടികളെയും കൗൺസിലിങിന്‌ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്വൈതാശ്രമത്തോട് ചേർന്ന കളരി സംഘത്തിൽ 14കാരി പീഡനത്തിന് ഇരയായ കേസിൽ കളരി ഗുരുക്കൾ റിമാന്‍റിലാണ്.

സംഘപരിവാര്‍ ബന്ധമുള്ള കൊളത്തൂര്‍ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഡി.വൈ.എഫ്.ഐ ഉന്നയിച്ചിരിക്കുന്നത്. കളരി ഗുരുക്കള്‍ മറ്റ് പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നറിയാന്‍‌ സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം. റിമാന്‍റില്‍ കഴിയുന്ന കളരി ഗുരുക്കള്‍ മജീന്ദ്രനെ ആശ്രമം അധികൃതര്‍ സംരക്ഷിക്കുന്നതായുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. 2019 ജൂൺ മാസം മുതൽ കളരി ഗുരുക്കളുടെ മുറിയിൽ വെച്ച് 12 വയസുകാരി പലതവണ പീഡനത്തിന് ഇരയായതായാണ് പോലീസ് എഫ്.ഐ.ആര്‍.



Similar Posts