Kerala
Kerala
കെ-റെയിലിന് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ല: ഇ. ശ്രീധരൻ
|31 May 2022 10:37 AM GMT
കേരളത്തിലെ ട്രാക്കിൽ ഹൈ സ്പീഡ് ട്രെയിൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കെ- റെയിലിനെതിരെ നിലപാട് ആവർത്തിച്ച് ഇ ശ്രീധരൻ. വകതിരിവുള്ള ആരും കെ- റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരൻ പറഞ്ഞു. നിലവിലെ ഡിപിആർ പ്രകാരം കെ- റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് 3 വർഷം വേണ്ടിവരും. കേരളത്തിലെ ട്രാക്കിൽ ഹൈ സ്പീഡ് ട്രെയിൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്പീഡ് റെയിൽ സർവീസിൽ റെയിൽവേ ലൈൻ ക്രോസ് ചെയ്യാൻ അനുവദിക്കാനാകില്ല.ഹൈ സ്പീഡ് ട്രെയിൻ നിലത്തു കൂടി ഓടുന്ന രീതി മറ്റെങ്ങുമില്ലന്നും അദ്ദേഹം ആരോപിച്ചു.