Kerala
മുൻ ഐ.എ.എസ് ഓഫിസർ ടി.ഒ സൂരജിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
Kerala

മുൻ ഐ.എ.എസ് ഓഫിസർ ടി.ഒ സൂരജിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

Web Desk
|
14 Dec 2022 2:48 PM GMT

1.62 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

ന്യൂഡൽഹി: മുൻ ഐ.എ.എസ് ഓഫിസർ ടി.ഒ സൂരജിന്റെ അനധികൃത സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. 1.62 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദന കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയും ബാങ്ക് അക്കൗണ്ടിലെ പണവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.

മുൻ കേരള പൊതുമരാമത്ത് സെക്രട്ടറിയായ സൂരജിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ വൻതോതിൽ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് കുറ്റപത്രത്തിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ സൂരജിന്റെ എട്ടു കോടിയിലേറെ വരുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമുള്ള സ്വത്തുവകകളും നാലു വാഹനങ്ങളും ബാങ്ക് അക്കൗണ്ടിലെ പണവും അടക്കമാണ് കണ്ടുകെട്ടിയിരുന്നത്.

Summary: The Enforcement Directorate attaches the illegal property worth Rs 1.62 crore of former IAS officer TO Sooraj in the anti-money laundering law in a case of alleged possession of disproportionate assets

Similar Posts