Kerala
ED charge sheet in Kandala Bank black money transaction case Six accused
Kerala

കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി കുറ്റപത്രം; സിപിഐ മുൻ നേതാവ് ഭാസുരാം​ഗനടക്കം ആറ് പ്രതികൾ

Web Desk
|
19 Jan 2024 1:51 PM GMT

ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ആറ് പേരെ പ്രതികളാക്കി കലവൂരിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സിപിഐ മുൻ നേതാവും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ ഭാസുരാംഗനാണ് ഒന്നാം പ്രതി. ഭാസുരാംഗൻ്റെ മകൻ അഖിൽജിത്ത്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവര‌ടക്കമാണ് പ്രതികൾ.

ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികൾ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും കുറ്റപത്രത്തിൽ ഉണ്ട്.

ഭാസുരാംഗനും മകൻ അഖിൽജിത്തിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്.

Similar Posts