Kerala
പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു; ഹരിത- എംഎസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്
Kerala

'പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു'; ഹരിത- എംഎസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

Web Desk
|
25 May 2022 5:05 AM GMT

ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്

മലപ്പുറം: ഹരിത-എം എസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഇ.ടി തയ്യാറായിട്ടില്ല. ശബ്ദ സന്ദേശം എപ്പോൾ, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുതിർന്ന നേതാവിന്റെ ശബ്ദ രേഖ പുറത്ത് വന്നതോടെ ഇടവേളക്ക് ശേഷം ഹരിത വിവാദം ലീഗിൽ വീണ്ടും ചർച്ചയാവുകയാണ്.


Similar Posts