മാസപ്പടി കേസ്; ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്
|ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം
മാസപ്പടി കേസ്; ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്
കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.ഇന്നലെ ഹാജരാകാന്‍ കര്‍ത്തയോട് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഹാജരായില്ല.അതുകൊണ്ട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരായ ചന്ദ്രശേഖരന്‍, സുരേഷ് കുമാര്‍, അഞ്ജു എന്നിവര്‍ ഇന്നലെ ഇ.ഡിയ്ക്ക് മുമ്പില്‍ ഹാജരായി.
മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് യതൊരുവിധ സേവനവും നല്‍കാതെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 1.72 കോടി കൈപ്പറ്റിയെന്നാണ് ആരോപണം. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും നടത്തിയ പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും സിഎംആർഎൽ പ്രതിനിധികൾക്ക് ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. സിഎംആർഎൽ പ്രതിനിധികളിൽ നിന്ന് വിവരശേഖരണം നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം.മാസപ്പടി കേസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസിൽ ഈ ഘട്ടത്തിൽ ഇടപെടരുതെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി.