Kerala
masala bond case
Kerala

മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്; ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

Web Desk
|
27 March 2024 11:25 AM GMT

ഇ.ഡി നോട്ടീസ് അയക്കുന്നത് ഏഴാം തവണ

ന്യൂഡല്‍ഹി: മസാല ബോണ്ട്‌ കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാവാനാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴാം തവണയാണ് ഇ.ഡി നോട്ടീസ് അയക്കുന്നത്. തോമസ് ഐസക്കിൻ്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും നോട്ടീസ്.

തോമസ് ഐസക്കിന്റെ അറിവോടെ ആയിരുന്നു മസാല ബോണ്ട് വഴി വിദേശത്തുനിന്നും 2150 കോടി സമാഹരിച്ചതെന്നാണ് ഇ.ഡി ആരോപണം. തോമസ് ഐസക്കിനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകളുടെ പങ്ക് പുറത്തുവരുവെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഏഴാമത്തെ തവണയും നോട്ടീസ് നൽകിയത്.

അതേസമയം, ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമെന്ന് തോമസ് ഐസക് പ്രതികരിച്ചു. കോടതിയിൽ നിന്നും സംരക്ഷണം തേടുമെന്നും ഇ.ഡിയുടേത് അന്ത്യ ശാസന നോട്ടീസാണെന്നാണ് തനിക്ക് തോന്നുന്നതെന്നും തോമസ് അദ്ദേഹം പറഞ്ഞു.

എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാതെയുള്ള ഇഡിയുടെ നോട്ടീസ് നിയമവിരുദ്ധം എന്നാണ് തോമസ് ഐസക്കിന്റെ വാദം. മസാല ബോണ്ട് ഇറക്കിയതിൽ തനിക്കു മാത്രമായി ഉത്തരവാദിത്തം ഇല്ലെന്നും മുഖ്യമന്ത്രി ചെയർമാനായ പതിനേഴാം ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തിരുന്നുവെന്നും തോമസ് ഐസക് ഇ.ഡിയെ അറിയിച്ചിരുന്നു.



Similar Posts