Kerala
രഹസ്യമൊഴി രാഷ്ട്രീയപ്രേരിതമല്ല; സ്വപ്‌നയെ പിന്തുണച്ച്  ഇഡി സുപ്രിം കോടതിയിൽ
Kerala

'രഹസ്യമൊഴി രാഷ്ട്രീയപ്രേരിതമല്ല'; സ്വപ്‌നയെ പിന്തുണച്ച് ഇഡി സുപ്രിം കോടതിയിൽ

Web Desk
|
28 Oct 2022 5:30 AM GMT

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും ഇഡി

ഡൽഹി:സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയിൽ.

സ്വന്തം ഇഷ്ടപ്രകാരമാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്നും ഇ.ഡി കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു.

സ്വപ്നയുടെ മൊഴി അവിശ്വസിക്കേണ്ട കാര്യവുമില്ലെന്ന് തന്നെയാണ് ഇ.ഡി ഇക്കാര്യത്തിൽ ആവർത്തിക്കുന്നത്. മാത്രമല്ല കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്താൻ കേരളത്തിൽ നിരന്തരം ശ്രമം നടത്തുന്നു. മൊഴി മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. കേന്ദ്രഏജൻസിയുടെ അന്വേഷണത്തിനായി കത്ത് അയച്ചെങ്കിലും അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചെന്നും ഇ.ഡിയുടെ കത്തിലുണ്ട്.


Similar Posts