കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കും
|ഇഡി പൊലീസില്‍ നിന്നും വിശദാംശങ്ങള്‍ തേടി.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. ഇഡി പൊലീസില്‍ നിന്നും വിശദാംശങ്ങള്‍ തേടി. നൂറു കോടിയുടെ സാമ്പത്തിക തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ മറവില്‍ നടന്നത് 1000 കോടിയുടെ തിരിമറിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സാമ്പത്തിക ക്രമക്കേടിലൂടെ തട്ടിയെടുത്ത പണം എങ്ങനെയാണ് ചെലവഴിച്ചതെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. വായ്പയ്ക്കായി പണയപ്പെടുത്തിയ ആധാരം വീണ്ടും വീണ്ടും പണയം വെച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ഇഡിക്ക് വിവരം ലഭിച്ചു. ഈ പണം റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് നിര്‍മ്മാണം എന്നിവയ്ക്ക് വിനിയോഗിച്ചതായും ഇഡിക്ക് തെളിവു ലഭിച്ചു.
കള്ളപ്പണ നിരോധന നിയമത്തിന്‍റെ പരിധിയില്‍ പെടുത്തി കേസെടുക്കാനാണ് ഇ ഡിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രാഥമിക തെളിവ് ശേഖരണം പൂര്‍ത്തിയായതായാണ് സൂചന. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.