Kerala
ഒമിക്രോൺ ചമ്മിപ്പോയി; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് എടപ്പാൾ മേൽപ്പാലം
Kerala

ഒമിക്രോൺ ചമ്മിപ്പോയി; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് എടപ്പാൾ മേൽപ്പാലം

Web Desk
|
8 Jan 2022 1:39 PM GMT

ജനുവരി നാലിന് പുറത്തുവന്ന കേരള സർക്കാർ ഉത്തരവ് പ്രകാരം തുറസായ സ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതിയുള്ളത് 150 ആളുകൾക്ക് മാത്രമാണ്.

പാലാരിവട്ടം പാലത്തിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത മേൽപ്പാലമായി മാറുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ മേൽപ്പാലം. ഇന്ന് ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തെ ഇന്നലെ വരെ പ്രശസ്തമാക്കിയത് മന്ത്രിമാരടക്കം ട്രോളിയ 'എടപ്പാൾ ഓട്ടം' എന്ന പോസ്റ്റുകളാണ്.

പക്ഷേ ഉദ്ഘാടനത്തിന് ശേഷം ഇടപ്പാൾ മേൽപ്പാലം ട്രോളുകളിൽ നിറയുന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലാണ്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് നൂറുക്കണക്കിനാളുകൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഒത്തുകൂടിയതാണ് ട്രോളുകളിൽ നിറയുന്നത്.

ജനുവരി നാലിന് പുറത്തുവന്ന കേരള സർക്കാർ ഉത്തരവ് പ്രകാരം തുറസായ സ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതിയുള്ളത് 150 ആളുകൾക്ക് മാത്രമാണ്. പക്ഷേ രണ്ട് മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ പക്ഷേ ആയിരത്തിന് മുകളിൽ ആൾക്കാർ പങ്കെടുത്തതാണ് ട്രോളുകളായി മാറുന്നത്.

ഒമിക്രോൺ ഭീതിയിൽ പ്രവാസികൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുമ്പോളാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത് എന്നതും ട്രോളുകൾക്ക് വിഷയമായി.

Credits: Troll Republic, Troll Malayalam, ICU

Similar Posts