Kerala
Education minister about malabar plus one seat crisis
Kerala

സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടും സമരമെന്തിനാണെന്ന് വിദ്യാഭ്യാസ മന്ത്രി

Web Desk
|
26 Jun 2023 5:04 AM GMT

സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതാണ്. പിന്നെ മന്ത്രിയുടെ കാറിന് മുന്നിൽ ചാടേണ്ട കാര്യമെന്താണെന്നും ശിവൻകുട്ടിചോദിച്ചു.

തിരുവനന്തപുരം: സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടും സമരമെന്തിനാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വീടിന് അടുത്തുള്ള സ്‌കൂളുകളിലാണ് കുട്ടികൾ അപേക്ഷിക്കുന്നത്. പ്രവേശനത്തിന് പല ഘടകങ്ങളും മാനദണ്ഡമാവുമ്പോൾ ആദ്യ അലോട്ട്‌മെന്റിൽ അവർ പിന്തള്ളപ്പെടും. പിന്നീട് ആ കുട്ടിക്ക് പ്രവേശനം ലഭിക്കും. അപേക്ഷ സമർപ്പിച്ച ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മാർക്ക്, സംവരണം, പഠിച്ച സ്‌കൂളിന്, പഞ്ചായത്തിന്, താലൂക്കിന്, ജില്ലക്ക് ഒക്കെ പരിഗണനയുണ്ട്. ഈ മാനദണ്ഡങ്ങൾ എല്ലാം വരുന്നതുകൊണ്ടാണ് താൽക്കാലികമായി ചിലർക്ക് അഡ്മിഷൻ ലഭിക്കാത്തത്. സീറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതാണ്. പിന്നെ മന്ത്രിയുടെ കാറിന് മുന്നിൽ ചാടേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

Similar Posts