സ്കൂള്‍ തുറക്കുമ്പോള്‍ കൂട്ടുകാരും ടീച്ചര്‍മാരും ഉണ്ടാകൂട്ടോ, സങ്കടപ്പെടണ്ട; കുരുന്നിനെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
|എല്ലാ ദിവസവും ക്ലാസാണെന്നും തുടര്‍ച്ചയായ പഠനം തനിക്കിഷ്ടമല്ലെന്നുമാണ് കുട്ടി പറയുന്നത്
സ്കൂളില്‍ പോകാതെ വാശി പിടിച്ചു കരയുന്ന കുഞ്ഞുങ്ങള്‍ രണ്ടു വര്‍ഷം മുന്‍പു വരെ വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. പഠനം ഓണ്‍ലൈനിലേക്ക് വഴി മാറിയപ്പോള്‍ കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം അതും ഒരു ബുദ്ധിമുട്ടായി. ഓണ്‍ലൈന്‍ ക്ലാസിലിരിക്കാന്‍ മടി കാണിക്കുന്ന കുരുന്നുകളുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പഠന ഭാരത്താൽ 'ഇനി എനിക്ക് പറ്റൂല്ല അമ്മ ഒരിക്കലും പറ്റൂല്ല' എന്ന് പറഞ്ഞു വിതുമ്പുന്ന കൊച്ചു കുട്ടിയുടെ വീഡിയോയാണ് മന്ത്രി ഷെയര്‍ ചെയ്തത്.
''സ്കൂൾ തുറക്കുമ്പോൾ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചർമാരും ഉണ്ടാകും കേട്ടോ സങ്കടപ്പെടണ്ട കുഞ്ഞോമന…" എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുട്ടിയെ ആശ്വസിപ്പിച്ചു. എല്ലാ ദിവസവും ക്ലാസാണെന്നും തുടര്‍ച്ചയായ പഠനം തനിക്കിഷ്ടമല്ലെന്നുമാണ് കുട്ടി പറയുന്നത്.
നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ തുറക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്.