Kerala
Education minister on Malabar plus one seat crisis
Kerala

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി

Web Desk
|
24 Jun 2024 7:48 AM GMT

എസ്.എഫ്.ഐ സമരം നടത്തുന്നത് തെറ്റിദ്ധാരണ മൂലമാകാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷം സീറ്റ് ക്ഷാമം ഇല്ലായിരുന്നു. 4952 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അൺ എയ്ഡഡ് മേഖലയിൽ 10,155 സീറ്റുകൾ ഒഴിവുണ്ട്. പാലക്കാട് 1757 സീറ്റിന്റെ കുറവാണുള്ളത്. മലപ്പുറത്ത് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോഴാണ് കണക്കിൽ വ്യത്യാസം വന്നതെന്നും മന്ത്രി പറഞ്ഞു.

അധിക ബാച്ച് വേണോ മറ്റെന്തെങ്കിലും മാർഗം വേണോയെന്ന് നാളത്തെ ചർച്ചയിൽ തീരുമാനിക്കും. സ്‌കൂളുകൾ ഹയർസെക്കൻഡറിയായി അപ്‌ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോൾ മറുപടി പറയാനാകില്ല. പഠിച്ച സ്ഥലത്ത് തന്നെ വീണ്ടും പഠിക്കണമെന്നുള്ള നിർബന്ധം ശരിയല്ല. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് പോലും തടസ്സമുണ്ടാകില്ല. ആദ്യഘട്ട അലോട്ട്‌മെന്റിന് മുമ്പ് തന്നെ സമരം തുടങ്ങിയത് തെറ്റിദ്ധാരണ പരത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

Similar Posts