Kerala
വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഇന്നും തുടരും
Kerala

വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഇന്നും തുടരും

Web Desk
|
31 Dec 2022 1:16 AM GMT

സുൽത്താൻ ബത്തേരി വാകേരിയിലെ ഗാന്ധി നഗറിൽ വനത്തോടു ചേർന്ന റോഡിൽ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാർ കടുവയെ കണ്ടത്.

വയനാട്: വയനാട് വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ഇന്നും തുടരും. രണ്ട് ദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലും കടുവയെ കാട്ടിലേക്ക് തുരത്താനോ കൂടുവെച്ച് പിടികൂടാനോ സാധ്യമാകാതായതോടെയാണ് മയക്കുവെടിവെക്കാൻ വനംവകുപ്പ് ഉത്തരവിട്ടത്. അതിനിടെ, പ്രദേശത്ത് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്

സുൽത്താൻ ബത്തേരി വാകേരിയിലെ ഗാന്ധി നഗറിൽ വനത്തോടു ചേർന്ന റോഡിൽ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാർ കടുവയെ കണ്ടത്. പിൻകാലിന് ഗുരുതര പരിക്കേറ്റ കടുവ അവശനിലയിലായിരുന്നതിനാൽ വനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കൂടുവെച്ച് പിടികൂടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതും വിജയിച്ചില്ല. ഇതോടെയാണ് കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ ഇന്നലെ വൈകുന്നേരത്തേടെ അധികൃതർ ഉത്തരവിട്ടത്. പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ അവശനിലയിൽ കണ്ട കടുവ പരിസര പ്രദേശത്തു തന്നെയുണ്ടെന്നാണ് വനപാലകരുടെ വിലയിരുത്തൽ. ഇന്നലെ ഇരുട്ടുവീണതോടെ തെരച്ചിലവസാനിപ്പിച്ചെങ്കിലും ഇന്ന് കടുവയെ പിടികൂടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വനപാലകർ.

Related Tags :
Similar Posts