Kerala
ത്യാഗ സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍
Kerala

ത്യാഗ സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

Web Desk
|
21 July 2021 12:59 AM GMT

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു പള്ളികളിലെ പെരുന്നാള്‍ നമസ്കാരം

ത്യാഗ സ്മരണകളുയര്‍ത്തി വിശ്വാസ സമൂഹം ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു പള്ളികളിലെ പെരുന്നാള്‍ നമസ്കാരം. ലക്ഷദ്വീപ് സമൂഹത്തിനെതിരായ പ്രവൃത്തികളെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൌലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

സ്രഷ്ടാവിന്‍റെ പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ പ്രവാചകനായ ഇബ്രാഹിം നബിയും മകന്‍ ഇസ്മാഈല്‍ നബിയും കാണിച്ച ധീരതയും സമര്‍പ്പണവുമാണ് ബലി പെരുന്നാളിന്‍റെ സന്ദേശം. കോവിഡ് പശ്ചാത്തലത്തില്‍ നാല്‍പ്പതു പേര്‍ക്കായിരുന്നു പള്ളികളില്‍ നമസ്കാരത്തിന് അനുമതി. തിരുവനന്തപുരം പാളയം പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഇമാം വി പി ഷുഹൈബ് മൌലവി നേതൃത്വം നല്‍കി. എറണാകുളത്ത് ഭൂരിഭാഗം വിശ്വാസികളും വീടുകളില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു. കോഴിക്കോട് മര്‍ക്കസ് പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുള്‍ നാസര്‍ സഖാഫി നേതൃത്വം നല്‍കി.

മലപ്പുറം മഅദിന്‍ ഗ്രാന്‍റ് മസ്ജിദില്‍ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. കാസര്‍കോട് ഹസനുത്തുല്‍ ജാരിയ മസ്ജിദില്‍ അത്വീഖ് റഹ്മാന്‍ ഫായിദി നമസ്കാരത്തിന് നേതൃത്വം നല്‍കി.

Related Tags :
Similar Posts