Kerala
പെരുന്നാളിന് പാലക്കാട്ട് കണ്ടെയിൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറുക്കുന്നതിനും മാംസ വിതരണത്തിനും വിലക്ക്
Kerala

പെരുന്നാളിന് പാലക്കാട്ട് കണ്ടെയിൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറുക്കുന്നതിനും മാംസ വിതരണത്തിനും വിലക്ക്

Web Desk
|
11 May 2021 6:28 AM GMT

സാധാരണ മാംസകടകൾക്ക് നിയന്ത്രണം ബാധകമല്ല

ചെറിയ പെരുന്നാളിന് പാലക്കാട് ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസം വിതരണം ചെയ്യുന്നതും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. മറ്റ് പ്രദേശങ്ങളിൽ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്തുവച്ച് മാംസം വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്.

സാധാരണ മാംസകടകൾക്ക് നിയന്ത്രണം ബാധകമല്ല. കോവിഡ് പശ്ചാത്തലത്തില്‍ ജനക്കൂട്ടം ഒഴിവാക്കുകയും സമ്പര്‍ക്കം കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് 12, 13 തിയതികളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ അതോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.

അതേസമയം, ബലിപെരുന്നാളിന് ഏർപെടുത്തേണ്ട നിയന്ത്രണം ചെറിയ പെരുന്നാളിന് ഏർപെടുത്തി എന്ന വിമർശനം ഉത്തരവിനെതിരെ ഉയരുന്നുണ്ട്. ചെറിയ പെരുന്നാളിന് ബലി ഇല്ലെന്നിരിക്കെയാണ് ജില്ലാ കലക്ടർ മൃൺമയി ജോഷി നിയന്ത്രങ്ങൾ ഏർപെടുത്തിയിരിക്കുന്നത്.

Similar Posts