നോട്ട് നിരോധനത്തിന് 8 വർഷം; കള്ളപ്പണം ഇല്ലാതാകുമെന്ന് പറഞ്ഞയാൾ കള്ളപ്പണം ചാക്കിൽ കടത്തിയ കേസിൽപെട്ട് വട്ടം കറങ്ങുന്നു- എ.എ റഹീം
|മറ്റൊരു വശത്ത് മറ്റു ചിലർ ‘കള്ളപ്പണത്തിന്റെ ശത്രു സിസിടിവി’ആണെന്ന് വിലപിച്ചുകൊണ്ട് നടക്കുന്നുവെന്നും പരിഹാസം
കൊച്ചി: നോട്ട് നിരോധിച്ചാൽ കള്ളപ്പണം ഇല്ലാതാകും എന്ന് അന്ന് ടിവിയിൽ വന്ന് ജനങ്ങളോട് പറഞ്ഞവരിൽ ഒരാൾ കള്ളപ്പണം ചാക്കിൽ കടത്തിയ കേസിൽ പെട്ട് വട്ടം കറങ്ങുകയാണെന്ന് എ.എ റഹീം എം.പി. നോട്ട് നിരോധിച്ച് എട്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. നോട്ട് നിരോധനം എന്ന വിഡ്ഢിത്തത്തിന് 8 വയസ് എന്ന് പറഞ്ഞാണ് കുറിപ്പാരംഭിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എട്ട് വർഷങ്ങൾക്കിപ്പുറം ചാക്കിലും, ട്രോളികളിലും വന്നിറങ്ങുന്ന കോടിക്കണക്കിനു കള്ളപ്പണം കണ്ട് സാധാരണ ജനങ്ങൾ മൂക്കത്ത് വിരൽവച്ചുനിൽക്കുകയാണ്.
നോട്ട് നിരോധിച്ചാൽ കള്ളപ്പണം ഇല്ലാതാകും എന്ന് അന്ന് ടിവിയിൽ വന്നു ജനങ്ങളോട് പറഞ്ഞവരിൽ ഒരാൾ കള്ളപ്പണം ചാക്കിൽ കടത്തിയ കേസിൽ പെട്ട് വട്ടം കറങ്ങുന്നു. മറ്റൊരു വശത്ത് മറ്റു ചിലർ ‘കള്ളപ്പണത്തിന്റെ ശത്രു സിസിടിവി’ആണെന്ന് വിലപിച്ചുകൊണ്ട് നടക്കുന്നു.
നോട്ട് നിരോധനം എന്ന അസംബന്ധ തീരുമാനത്തിലൂടെ ജീവിതം തകർന്ന സാധാരണക്കാരെയും നോട്ടുമാറാൻ ക്യൂ നിന്ന് കുഴഞ്ഞുവീണ് ‘കൊല്ലപ്പെട്ട’ മനുഷ്യരെയും ഈ ഘട്ടത്തിൽ വേദനയോടെ ഓർമിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം;
ഇന്ന് നവംബർ എട്ട് , നോട്ട് നിരോധനം
എന്ന വിഡ്ഢിത്തത്തിന് 8 വയസ്സ്.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത് .
8 വർഷങ്ങൾക്കിപ്പുറം ചാക്കിലും,ട്രോളികളിലും വന്നിറങ്ങുന്ന കോടിക്കണക്കിനു കള്ളപ്പണം കണ്ട് സാധാരണ ജനങ്ങൾ മൂക്കത്ത് വിരൽവച്ചുനിൽക്കുന്നു.
നോട്ട് നിരോധിച്ചാൽ കള്ളപ്പണം ഇല്ലാതാകും എന്ന് അന്ന് ടി വിയിൽ വന്നു ജനങ്ങളോട് പറഞ്ഞവരിൽ ഒരാൾ,കള്ളപ്പണം ചാക്കിൽ കടത്തിയ കേസിൽ പെട്ട് വട്ടം കറങ്ങുന്നു.
മറ്റൊരു വശത്ത് മറ്റു ചിലർ ‘കള്ളപ്പണത്തിന്റെ ശത്രു സിസിടിവി’ആണെന്ന് വിലപിച്ചുകൊണ്ട് നടക്കുന്നു..
നോട്ടു നിരോധനം എന്ന അസംബന്ധ തീരുമാനത്തിലൂടെ ജീവിതം തകർന്ന സാധാരണക്കാരെയും ,നോട്ടുമാറാൻ ക്യൂ നിന്ന് കുഴഞ്ഞുവീണ് "കൊല്ലപ്പെട്ട " മനുഷ്യരെയും ഈ ഘട്ടത്തിൽ വേദനയോടെ ഓർമിക്കുന്നു.
2016 നവംബർ എട്ടിനാണ് മോദി സർക്കാർ 500,1000ന്റെ നോട്ടുകൾ നിരോധിക്കുന്നത്.