എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷൊർണുരിൽ എൻ.ഐ.എ തെളിവെടുപ്പ്
|ഷാരൂഖ് പെട്രോൾ വാങ്ങിയ പമ്പിലും തെളിവെടുപ്പിന് എത്തിക്കും
ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുമായി ഷൊർണുരിൽ എൻ.ഐ.എ തെളിവെടുപ്പ്. ഷാരൂഖ് പെട്രോൾ വാങ്ങിയ പമ്പിലും തെളിവെടുപ്പിന് എത്തിക്കും. എൻ.ഐ.എ കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ തെളിവെടുപ്പാണിത്.
പ്രതി ഷാരൂഖ് സെയ്ഫിയെ രണ്ട് ദിവസം മുൻപ് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ മാസം എട്ടാം തീയതി വരെ ഷാരൂഖ് സെയ്ഫിയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ ആവശ്യം കഴിഞ്ഞദിവസം കൊച്ചി എൻ.ഐ.എ കോടതി അംഗീകരിച്ചിരുന്നു. കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻ.ഐ.എ ക്ക് കൈമാറിയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ. ഐ.എ അന്വേഷിക്കുന്നത്.