എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി ഷാറൂഖ് സെയ്ഫി പിടിയിലെന്ന് പൊലീസ്
|മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം
കോഴിക്കോട്: കേരളത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിലെന്ന് പൊലീസ്. ഷാറൂഖ് സെയ്ഫിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. പ്രത്യേക സംഘമാണ് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്. അതേസമയം, നോയ്ഡ സ്വദേശിയാണോ ഇയാള്‍ എന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. തീവെച്ച ശേഷം ഇയാള്‍ ട്രെയിന്‍ കയറി മഹാരാഷ്ട്രയിലേക്ക് എത്തുകയായിരുന്നെന്നും പൊലീസ് പറയുന്നുണ്ട്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീവെച്ച ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാളുടേതെന്ന് കരുതന്ന ബാഗും ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ പരിശോധനയും നടന്നുവരികയാണ്. കേരള പോലീസ് തീവ്രവാദ വിരുദ്ധ സേന ഡൽഹിയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷാരൂഖ് സൈഫിയുടെ കയ്യക്ഷരം ട്രയിനിൽ നിന്ന് ലഭിച്ച കുറിപ്പിലെ കയ്യക്ഷരം തന്നെയാണോ എന്ന് പരിശോധിക്കും.