Kerala
NIA,Elathur train fire; possibility of NIA taking over the case increased,എലത്തൂർ ട്രെയിന്‍ തീവെപ്പ്; കേസ് എന്‍.ഐ.എ ഏറ്റെടുക്കാനുള്ള സാധ്യത വർധിച്ചു,elathur train attack,kozhikode train fire,kozhikode train fire attack,train fire kozhikode latest,elathur train fire case,latest malayalam news
Kerala

എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ്: അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നു; കേന്ദ്രം ഉടന്‍ വിജ്ഞാപനം പുറത്തിറക്കും

Web Desk
|
18 April 2023 7:55 AM GMT

യു.എ.പി.എ ചുമത്തിയോടെയാണ് എന്‍.ഐ.എ അന്വേഷണത്തിന് വഴിയൊരുങ്ങിയത്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എന്‍ഐഎ ഉടന്‍ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനായി വിജ്ഞാപനം ഇറക്കും. പ്രതിയായ ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ അന്വേഷണത്തിന് വഴിയൊരുങ്ങുന്നത്.

ട്രെയിന്‍ തീവെപ്പ് നടന്നതിന് തൊട്ടുപിന്നാലെ കേരളത്തിലെത്തിയ എൻ.ഐഎ സംഘം വിവരം ശേഖരിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നിലെ തീവ്രവാദബന്ധം തള്ളാനാവില്ലെന്നായിരുന്നു എന്‍.ഐ.എ നിലപാട്. ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം തീവ്രവാദകുറ്റം വരുന്ന യുഎപിഎ 16ാം വകുപ്പ് അന്വേഷണ സംഘം ചുമത്തുകയുംചെയ്തു.

ഇതോടെയാണ് കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കാനുളള നടപടികള്‍ക്ക് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഉടന്‍ ഇറക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം കാത്ത് എന്‍.ഐ.എ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇപ്പോഴും കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനാന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍.ഐ.എയുടെ അന്വേഷണപരിധിയില്‍ വരും. ഡല്‍ഹി,മഹാരാഷ്ട്ര അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമമുണ്ടെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.



Similar Posts