Kerala
Elathur train fire,ShahRukh Saifi,Identification Parade,Elathur train fire; ShahRukh Saifis Identification Parade started,എലത്തൂർ ട്രെയിൻ തീവെപ്പ്; ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,
Kerala

എലത്തൂർ ട്രെയിൻ തീവെപ്പ്; ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി

Web Desk
|
14 April 2023 5:41 AM GMT

അന്ന് ട്രെയിനിലുണ്ടായിരുന്ന മട്ടന്നൂർ സ്വദേശികളെ എ.ആര്‍ ക്യാമ്പിലെത്തിച്ചു

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി.കോഴിക്കോട് എ.ആർ ക്യാമ്പിൽ സാക്ഷികളെ എത്തിച്ചാണ് തിരിച്ചറിയിൽ പരേഡ് നടത്തുന്നത്. അന്ന് ട്രെയിനിൽ സഹയാത്രികരായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശികളെ എ.ആർ.ക്യാമ്പിൽ എത്തിച്ചാണ് തിരിച്ചറിയിൽ പരിശോധന നടത്തുന്നത്. രണ്ടുപേരാണ് ഇപ്പോൾ എ.ആർ.ക്യാമ്പിലെത്തിച്ചിട്ടുള്ളത്.

എഡിജിപിയുടേയും ഐജിയുടേയും പൊലിസ് ക്യാമ്പിൽ എത്തിയിട്ടുണ്ട്. സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. തിരിച്ചറിയിൽ പരേഡിന് ശേഷമായിരിക്കും ഷൊർണൂരിലോ എലത്തൂരിലോ തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയൊള്ളൂ. ഇന്ന് ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായമാണ്. ട്രെയിൻ ആക്രമണത്തിന് മുമ്പ് ഷാരൂഖ് സെയ്ഫി ഏകദേശം 14 മണിക്കൂറോളം ഷൊർണൂർ റെയിൽവെ സ്‌റ്റേഷനിൽ ചെലവഴിച്ചിരുന്നു. റെയിൽവെ സ്‌റ്റേഷന് സമീപത്തെ പെട്രോൾ പമ്പിൽ നിന്നാണ് ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത്. കൂടാതെ ഇവിടെ നിന്ന് പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ആക്രമണം നടന്ന D1,D2 കോച്ചുകൾ ഉള്ള കണ്ണൂരിൽ പ്രതിയെയുമായി കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ഷാറൂഖ് സെയ്ഫിക്കയായി ഡിഫൻസ് കൗൺസിൽ നൽകിയ ജാമ്യ അപേക്ഷ 18ന് കോടതി പരിഗണിക്കും. ഈ മാസം 18 വരെയാണ് പൊലീസ് കസ്റ്റഡിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.




Similar Posts