തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ; ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസി
|പരിപാടിയെ സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനാലാണ് പ്രഭാഷണം തടഞ്ഞതെന്ന് വിശദീകരണം
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാന്‍സലർ മോഹനന്‍ കുന്നുമ്മല്‍. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി യുടെ നടപടി. ജനാധിപത്യം വെല്ലുവിളിയും കടമയും എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്താന്‍ തീരുമാനിച്ചിരുന്നത്. യൂണിവേഴ്സിറ്റി എപ്ലോയീസ് യൂണിയന്‍ ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.
പരിപാടിയെ സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനാലാണ് പ്രഭാഷണം തടഞ്ഞത്. വിഷയത്തില്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ട ലംഘനം നടന്നിട്ടുണ്ടൊ എന്ന് പരിശോധിക്കുമെന്ന് വിസി പറഞ്ഞു. അതേസമയം പരാതിക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംഘാടകര്‍ ആരോപിച്ചു. എല്ലാ മാസവും നടത്താറുളള പരിപാടിയാണ് ഇതെന്നും ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും എപ്ലോയീസ് യീണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.