Kerala
തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്
Kerala

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

Web Desk
|
4 Nov 2023 2:30 PM GMT

ഈ മാസം 14ന് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.

വയനാട്: തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഈ മാസം 14ന് രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. വയനാട് എസ്.പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് പണം നൽകിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻ ബത്തേരിയിൽ വെച്ച് 40 ലക്ഷവും സി.കെ ജാനുവിന് നൽകിയെന്നാണ് ആരോപണം. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസാണ് പരാതിക്കാരൻ.

Similar Posts