വൈദ്യുതി താരിഫ് വർധന ഊഹാപോഹം മാത്രം; കെഎസ്ഇബി
|പബ്ലിക് ഹിയറിങ് നടത്തിയാണ് താരിഫ് നിർണയിക്കുന്നത്. അത് മുൻകൂട്ടി പറയാനാകില്ലെന്നും കെ എസ് ഇ ബി അറിയിച്ചു
വൈദ്യുതി താരിഫ് വർധന തീരുമാനിച്ചിട്ടില്ലെന്ന് കെഎസ്ഇബി. നടക്കുന്നത് ഊഹാപോഹം മാത്രം. പബ്ലിക് ഹിയറിങ് നടത്തിയാണ് താരിഫ് നിർണയിക്കുന്നത്. അത് മുൻകൂട്ടി പറയാനാകില്ലെന്നും കെ എസ് ഇ ബി അറിയിച്ചു
സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാൻ ആലോചന നടക്കുന്നതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മീഷന് നിര്‍ദേശം. 2019 ജൂലൈയിലാണ് ഇതിന് മുന്‍പ് നിരക്ക് കൂട്ടിയത്. അതിനാല്‍ ഇപ്പോഴത്തെ നിരക്കില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് പീക്ക് അവറിലെ നിരക്ക് കൂട്ടാനുള്ള ആലോചന. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷന് ഡിസംബര്‍ 31ന് മുന്‍പ് നല്‍കണമെന്ന് റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയത്.
പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമാണ്. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു.