Kerala
![അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു](https://www.mediaoneonline.com/h-upload/2022/02/07/1274281-a-death.webp)
Kerala
അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
![](/images/authorplaceholder.jpg?type=1&v=2)
7 Feb 2022 2:48 PM GMT
അച്ഛനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നെലിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിഖിലിനേയും ഭാര്യാപിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് പേരും അബോധവസ്ഥയിലാണ്.