Kerala
elephant turn violent
Kerala

കുഴൽമന്ദം വിഷുവേലക്കിടെ ആനയിടഞ്ഞു ;ആനപ്പുറത്ത് തിടമ്പേറ്റിയ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Web Desk
|
18 April 2024 4:50 AM GMT

ആലിങ്കലിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് കുഴൽമന്ദം പുൽപ്പൂരമന്ദത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്

പാലക്കാട്: കുഴൽമന്ദം ശ്രീ കാളിമുത്തി ഭഗവതി വിഷുവേലയോടനുബന്ധിച്ച് ആലിങ്കൽ ദേശത്തിനു വേണ്ടി അണിനിരന്ന കൊല്ലം തടത്താവിള ശിവൻ എന്ന ആനയാണ് ഇടഞ്ഞത്.ആലിങ്കലിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് കുഴൽമന്ദം പുൽപ്പൂരമന്ദത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.ഡിജെയുടെ അമിതമായ ശബ്ദത്തെ തുടർന്നാണ് ആന ഇടയാൻ കാരണമെന്ന് പാപ്പാന്മാർ പറഞ്ഞു. ആനപ്പുറത്ത് തിടമ്പേറ്റിയ പല്ലശ്ശേന സ്വദേശികളായ കണ്ണൻ (26 ),സുരേന്ദ്രൻ (24) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുഴൽമന്ദം പൊലീസിന്‍റെയും വേല കമ്മിറ്റി ഭാരവാഹികളുടെയും സമയോചിതമായ ഇടപെടനെ തുടർന്നാണ് വലിയ ഒരു അപകടം ഒഴിവായത്.നീണ്ട രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുൽപൂരമന്ദത്ത് വെച്ച് ആന പാപ്പാന്മാരുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് തൊട്ടടുത്തുള്ള വളപ്പിലേക്ക് കയറ്റി വിട്ടു. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായി.ആ വളപ്പിൽ വെച്ചാണ് ആനപാപ്പാന്മാർ ആനയെ തളച്ച് ലോറിയിൽ കയറ്റിയത്. സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിലെ പാലക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.മോഹൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ സംഘം സ്ഥലത്ത് എത്തിയിരുന്നു.

Similar Posts