Kerala
![elephant, palakkad, wiled elephant elephant, palakkad, wiled elephant](https://www.mediaoneonline.com/h-upload/2023/05/20/1370551-elephant.webp)
Kerala
പാലക്കാട് നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു: പിരിഞ്ഞുപോയത് പടക്കം പൊട്ടിച്ച ശേഷം
![](/images/authorplaceholder.jpg?type=1&v=2)
20 May 2023 5:39 AM GMT
തടിപിടിക്കാനായി കൊണ്ടുവന്ന ആനയെയാണ് കാട്ടാനകൾ കുത്തിപ്പരിക്കേൽപ്പിച്ചത്
പാലക്കാട്: ശിരുവാണിയിൽ നാട്ടാനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. തടിപിടിക്കാനായി കൊണ്ടുവന്ന ആനയെയാണ് കാട്ടാനകൾ കുത്തിപ്പരിക്കേൽപ്പിച്ചത്.
ആനയെ ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. സമീപത്ത് ഉറങ്ങുകയായിരുന്ന പാപ്പാൻമാർ ആനയുടെ അലറൽ കേട്ടാണ് ഉണർന്നത്. ആ സമയം മൂന്ന് കാട്ടാനകൾ ആനയെ ആക്രമിക്കുകയായിരുന്നു. പിന്നീട് പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞുപോയത്. ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.