Kerala
പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തിൽ അടിയന്തരയോ​ഗം
Kerala

പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തിൽ അടിയന്തരയോ​ഗം

Web Desk
|
4 Oct 2024 7:47 AM GMT

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേരുന്നു. എഡിജിപിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘമാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോ​ഗം.

IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടുകൂടി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ് സമർപ്പിക്കാനുള്ളത്. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു.

Similar Posts