ചങ്ങനാശ്ശേരിയുമായി വൈകാരിക ബന്ധം; ജോ ജോസഫ് എൻ.എസ്.എസ് ആസ്ഥാനത്ത്
|തൃക്കാക്കരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ശക്തമാകും
ചങ്ങനാശ്ശേരി: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. ചങ്ങനാശ്ശേരിയുമായി തനിക്ക് വൈകാരിക ബന്ധമാണുള്ളതെന്ന് ജോ ജോസഫ് വ്യക്തമാക്കി. അനുഗ്രഹവും പിന്തുണയും തേടാനാണ് പെരുന്നയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
തൃക്കാക്കരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ശക്തമാകും. കൺവെൻഷൻ മുഖ്യമന്ത്രിയാണ് ഉദ്ഘ്ടാനം ചെയ്യുന്നത്. കോൺഗ്രസുമായി ഇടഞ്ഞ കെ വി തോമസും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും. രണ്ടാം പിണറായി സർക്കാരിന് നിർണായകമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങങ്ങൾക്ക് മറുപടി നൽകാൻ എൽ.ഡി.എഫിന് വിജയം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അമേരിക്കയിൽ ആയിരുന്നുവെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള വിഷയങ്ങളിൽ നേതാക്കളുമായി മുഖ്യമന്ത്രി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു.
ഇന്ന് നേരിട്ട് തൃക്കാക്കരിയിൽ എത്തുന്ന മുഖ്യമന്ത്രി പാലാരിവട്ടത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കെ-റെയിൽ, സഭ സ്ഥാനാർത്ഥി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകും. കെ വി തോമസും ഈ പരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ മുതിർന്ന നേതാവിനെ തന്നെ മറുകണ്ടം ചാടിക്കാനായത് തൃക്കാക്കരയിൽ വലിയെ നേട്ടാമാകുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ഇടത് മുന്നണി നേതാക്കളും മന്ത്രിമാരും നാളെ തൃക്കാക്കരയിൽ എത്തുന്നുണ്ട്.