Kerala
Empaneled plumbers allege that they were being excluded from water connection work, Plumbers are on strike demanding jobs, Empaneled plumbers on strike demanding jobs,
Kerala

വാട്ടര്‍ അതോറിറ്റിയിലെ എംപാനല്‍ പ്ലംബര്‍മാര്‍ക്ക് ജോലിയില്ല; സമരവുമായി തൊഴിലാളികള്‍

Web Desk
|
31 Oct 2023 1:22 AM GMT

പട്ടിണി കഞ്ഞിയും വച്ച് ജല അതോറിറ്റിയുടെ ആസ്ഥാനമായ ജലഭവനുമുന്നില്‍ ജോലിക്ക് വേണ്ടി മുദ്യാവാക്യം വിളിക്കുന്നത് ഇടത് തൊഴിലാളി സംഘടനയുടെ അംഗത്വമെടുത്ത വാട്ടര്‍ അതോറിറ്റിയിലെ ലൈസന്‍സ്ഡ് പ്ലംബര്‍മാരാണ്

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയിലെ 4,000 ലൈസന്‍സ്ഡ് പ്ലംബര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. ജലജീവന്‍ മിഷന്‍ പദ്ധതികള്‍ കരാറുകാര്‍ ഏറ്റെടുത്ത ശേഷമാണ് വാട്ടര്‍ കണക്ഷന്‍ ജോലികളില്‍നിന്ന് പ്ലംബര്‍മാരെ ഒഴിവാക്കിയത്. റൊട്ടേഷണല്‍ അടിസ്ഥാനത്തില്‍ എംപാനല്‍ പ്ലംബര്‍മാരെ ജോലിക്ക് നിയോഗിക്കണമെന്ന ഹൈക്കോടതി വിധി പോലും പാലിക്കപ്പെടുന്നില്ല.

പട്ടിണി കഞ്ഞിയും വച്ച് ജല അതോറിറ്റിയുടെ ആസ്ഥാനമായ ജലഭവനുമുന്നില്‍ ജോലിക്ക് വേണ്ടി മുദ്യാവാക്യം വിളിക്കുന്നത് ഇടത് തൊഴിലാളി സംഘടനയുടെ അംഗത്വമെടുത്ത വാട്ടര്‍ അതോറിറ്റിയിലെ ലൈസന്‍സ്ഡ് പ്ലംബര്‍മാരാണ്. 18 ദിവസമായി അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. ജല ജീവന്‍ മിഷൻ പദ്ധതിക്ക് മുന്‍പ് വാട്ടര്‍ കണക്ഷന്‍ ജോലികളെല്ലാം ചെയ്തിരുന്നവരാണിവര്‍. ജല അതോറിറ്റി തന്നെയാണ് ഇവര്‍ക്ക് പരിശീലനവും നല്‍കിയത്. എന്നാല്‍, ജലജീവന്‍ കരാറെടുത്തവര്‍ ഇവരെ ഒഴിവാക്കി. ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടിയെടുത്തു. വാട്ടര്‍ അതോറിറ്റി എം.ഡി ഉത്തരവിട്ടിട്ടുപോലും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ എംപാനല്‍ പ്ലംബര്‍മാരെ ഒഴിവാക്കിയെന്നാണ് പരാതി.

ജല അതോറിറ്റി മാനേജ്മെന്റുമായി പല തവണ ചര്‍ച്ച നടന്നു. അതിലൊന്നും കരാറുകാര്‍ പങ്കെടുക്കാതെ ഒളിച്ചുകളി നടത്തുകയാണ്. വാട്ടര്‍ കണക്ഷനുകള്‍ ടെന്‍ഡറിലുള്‍പ്പെടുത്തുന്നത് ഒഴിവാക്കിയാലേ ജോലി സുരക്ഷ ലഭിക്കൂ എന്നാണ് പ്ലംബര്‍മാര്‍ പറയുന്നത്.

Summary: Empaneled plumbers allege that they were being excluded from water connection work. Plumbers are on strike demanding jobs

Similar Posts